ശബരിമല തീർത്ഥാടനം — എരുമേലിയിൽ കുടികൊള്ളുന്നത് ആര്? (വാപുരനും വാവരും)

 ശബരിമല തീർത്ഥാടനം — എരുമേലിയിൽ കുടികൊള്ളുന്നത് ആര്? (വാപുരനും വാവരും)

വി അരവിന്ദ് സുബ്രഹ്മണ്യം

എരുമേലി ശബരിമല തീർത്ഥാടനത്തിലെ ഒരു കേന്ദ്രബിന്ദുവാണ്‌;ലോകമെമ്പാടുമുള്ള ഭക്തജനസഹസ്രങ്ങൾ വന്നെത്തുന്ന ഇടം. ഇവിടെ നിന്നാണ് ശബരിമലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട നീണ്ട കാനനയാത്ര ആരംഭിക്കുന്നത്. അതായത്, എരുമേലിയിൽ നിന്നാണ് ഭഗവാന്റെ പൂങ്കാവനം ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ പല അയ്യപ്പ ഭക്തരും ഇവിടെ ഉള്ള വാവർ പള്ളി സന്ദർശിക്കുന്നത് സംബന്ധിച്ച് വലിയ ധർമ്മസങ്കടം അനുഭവിക്കുന്നതായി കാണാറുണ്ട്. “ശ്രീ മഹാശാസ്താ വിജയം” എന്ന എന്റെ ഗ്രന്ഥത്തിൽ ഞാൻ ഇത് വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുവാൻ കുറച്ചു കൂടി സമഗ്രമായ ഒരു ലേഖനം സഹായിക്കും എന്ന് കരുതുന്നു.

മണികണ്ഠ സ്വാമിയുടെ പുരാണ കഥയുമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് എരുമേലി. ശ്രീ ശാസ്താവിനെ എരുമേലിയിൽ വേട്ട ശാസ്താവായി ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ സ്ഥലത്തിന്റെ പൗരാണിക നാമം മഹിഷി മാരിക വനം എന്നാണ്. (മഹിഷി — എരുമ, മാരിക — വധിക്കപ്പെടുക) ഇതാണ് പിന്നീട് എരുമ കൊല്ലി അഥവാ എരുമേലി ആയി മാറിയത്. അയ്യപ്പ ഭക്തർ ഇവിടെ വാവർ പള്ളിയിൽ ആരാധന നടത്തുവാൻ തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. ഇതൊരു കെട്ടിച്ചമച്ച കഥ ആണെന്ന് മാത്രമല്ല, ഈയ്യിടെയായി ഇവിടം സന്ദർശിച്ചു വണങ്ങുന്നത് ശബരിമല തീർത്ഥാടനം നടത്തുന്ന അയ്യപ്പ ഭക്തരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണതയും കൂടി വരുന്നു.

പുരാണത്തിലെ ശ്രീ ധർമമശാസ്താ വിന്റെ മണികണ്ഠ അവതാര കഥ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതാണ്. വ്യക്തമായി പറഞ്ഞാൽ: ഇത് ദ്വാപരയുഗത്തിൽ നടന്ന കഥയാണ്. എന്നാൽ ഇസ്ലാം മതം ഉണ്ടായിട്ടു 1500 വർഷം പോലും പൂർത്തിയായിട്ടില്ല. പന്തളം കുമാരൻ ആര്യൻ കേരള വർമ്മൻ ശബരിമല ക്ഷേത്ര പുനരുദ്ധാരണ പ്രവത്തനങ്ങൾ നടത്തിയ കാലത്ത് വാവർ എന്നൊരു ഇസ്ലാമിക കടൽ കൊള്ളക്കാരനെ കുറിച്ച് പ്രതിപാദി്കുന്ന തായി കാണാം. ഇത് പക്ഷേ വളരെ അടുത്ത കാലഘട്ടത്തിൽ സംഭവിച്ച കഥയാണ്. പുരാണവും ചരിത്രവും സൗകര്യത്തിന് അനുസരിച്ച് കൂട്ടിക്കുഴച്ച് ഉണ്ടാക്കിയ പല വ്യാജനിർമ്മിതികളിൽ നിന്നും ജനിച്ച അബദ്ധധാരണകളിൽ ഒന്നാണ് പന്തള കുമാരന്റെ കാലത്ത് ഉണ്ടായ ഈ മുസ്ലിം വാവരുടെ കഥ. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ചാൽ ജനങ്ങൾ ഈ മസ്ജിദ് സന്ദർശിക്കുക മാത്രമല്ല, അവടെ നിന്നും നൽകുന്ന വിഭൂതി പ്രസാദം (ഭസ്മം) സ്വീകരിക്കുകയും ചെയ്യുന്നു. എന്നാലോ, ശാസ്ത്ര ഗ്രന്ഥങ്ങൾ അനുസരിച്ച് വിഭൂതി ധരിക്കാത്തവരിൽ നിന്നും വിഭൂതി സ്വീകരിക്കുന്നത് കടുത്ത ദോഷം ആണ് താനും.

ശാസ്താ അവതാരമായ മണികണ്ഠന്റെ ലീലകൾ വർണ്ണിക്കുന്ന ബ്രഹ്മാണ്ഡ പുരാണത്തിലെ ഭൂതനാഥ ഉപാഖ്യാനം മഹിഷി നിഗ്രഹവും, ശബരിമലയിൽ സ്വാമിയേ പ്രതിഷ്ഠിച്ചതും എല്ലാം വിവരിക്കുന്നു. ശബരിമല തീർത്ഥാടന സംബന്ധി ആയ ആചാര അനുഷ്ഠാന പരിചയത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾ ക്കും വേണ്ടി അവലംബിക്കാവുന്ന ഒരു സുപ്രധാന പ്രാചീന ഗ്രന്ഥമാണിത്.

ശബരിമല തീർത്ഥാടനത്തേ കുറിച്ച് വിവരിക്കുന്ന ഒരു പൗരാണിക ഗ്രന്ഥത്തിലും ഇങ്ങനെ ഒരു മസ്ജിദിനെ പറ്റി പറയുന്നില്ല. (പുരാണങ്ങൾ ഇസ്ലാമിനും മുന്നേ രചിക്കപ്പെട്ടതാണ് എന്നതിനാൽ തന്നെ അവയിൽ മസ്ജിദ് ഉണ്ടാവാൻ യാതൊരു സാദ്ധ്യത യും ഇല്ല എന്നതാണ് വാസ്തവം). ശബരിമല തീർത്ഥാടന പാതയിൽ ആരാധിക്കേണ്ട പ്രമുഖ സ്ഥലങ്ങൾ മറ്റു പലതും ഉണ്ട്. വർഷങ്ങൾ ആയി വന്ദ്യ വയോധികരായ ധാരാളം അയ്യപ്പന്മാർ ഇവിടമെല്ലാം കൃത്യമായി സന്ദർശിച്ചു ആത്മാർത്ഥമായ അനുഷ്ഠാനങ്ങൾ നടത്തി വരുന്നു.

കാനന പാതയിൽ ഉടനീളം ക്ഷേത്ര പാലക ദേവതകൾ കുടികൊള്ളുന്ന വിശുദ്ധ സ്ഥാനങ്ങളുണ്ട്. അതാത് സ്ഥലങ്ങളിൽ അതാത് ദേവതകളെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷഠിക്കുന്ന കീഴ്‌വഴക്കമുണ്ട്. കാനനപാതയിൽ കോട്ട എന്നറിയപ്പെടുന്ന ഏഴ് അത്തരം കേന്ദ്രങ്ങളുണ്ട്. അതിൽ ഒന്നാമത്തെ കേന്ദ്രമായ എരുമേലി, വാപുര കോഷ്ടം — വാപുരന്റെ കോട്ട എന്നാണ് വിളിക്കപ്പെുന്നത്.

അതായത്,

  1. ആദ്യത്തെ കോട്ടയായ എരുമേലിയിലെ (മഹിഷി മാരിക വനം) പാലക ദേവതയാണ് വാപുരൻ.
  2. രണ്ടാമത്തെ കോട്ടയിൽ നന്ദികേശ്വരൻ.
  3. മൂന്നാം കോട്ടയായ ഉടുമ്പാറയിൽ ഭൂതനാഥൻ.
  4. നാലാം കോട്ട കരിമലയിൽ ഭഗവതി.
  5. അഞ്ചാം കോട്ട നീലിമലയിലെ ശബരി ദുർഗ.
  6. ആറാം കോട്ട ശരംകുത്തിയിൽ അസ്ത്ര ഭൈരവൻ.
  7. ഏഴാം കോട്ടയിൽ പൊന്നു പതിനെട്ടാം പടിക്ക് അടുത്തായി കറുപ്പസ്വാമി.

പുനരാഹുയ തം പ്രാഹ വാപുരം മണികണ്ഠര:

ഇഹൈവ ഗോഷ്ഠമേകന്തു

ഭൂത വൃന്ദൈ ശ്ച സത്വരം

എരുമേലിയിൽ ഒരു താവളം നിർമ്മിച്ചു ഭക്തജന സംരക്ഷണത്തിനായി അവിടെ കുടികൊള്ളുവാൻ മണികണ്ഠ സ്വാമി വാപുരനോട് നിർദ്ദേശിക്കുകയുണ്ടായി.

ഭൂതനാഥ ഉപാഖ്യാനം അധ്യായം 6 ശ്ലോകം 6.93

മുന്നോട്ടു പോകുന്ന വഴിയിൽ ഈ കോട്ടയിൽ എല്ലാം പൂജ ചെയ്യുന്നത് പ്രാചീന കാലം മുതൽക്ക് തന്നെ ഉള്ള ആചാരമാണ്. ഇന്നു വന്നു വന്നു ഈ ആചാരങ്ങൾ എല്ലാം ഇല്ലാതായി കൊണ്ടിരിക്കുന്നു. എരുമേലിയിൽ നിന്നും ഓടാൻ ആരംഭിച്ചാൽ പമ്പയിൽ മാത്രം നിർത്തുന്ന ഒരു പ്രത്യേക ശീലം ഈയിടെയായി പലരും തുടങ്ങിയിട്ടുണ്ട്!! ഞങ്ങളുടെ കോയമ്പത്തൂർ മഹാ ശാസ്ത്രു വിരി, ഭൂത പാണ്ടി വിരി, തിരുനെൽവേലി, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുമുള്ള ചില സംഘങ്ങൾ തുടങ്ങി ചുരുക്കം ചില പാരമ്പര്യ സംഘങ്ങൾ മാത്രമേ ഇപ്പോഴും ഈ പ്രാചീന ആചാരങ്ങൾ പാലിക്കുന്നുള്ളൂ.

ഈ കാവൽ ദേവതകൾ പലർക്കും വ്യക്തമായ ക്ഷേത്ര നിർമ്മിതികൾ നിലനിൽക്കുന്നില്ല. (കാളകെട്ടി യിലും ഉടുമ്പാറയിലും ഇന്ന് നാം കാണുന്ന ക്ഷേത്രങ്ങൾ വളരെ പുതിയതാണ്). അവരുടെ കോട്ടകളിൽ ചില പ്രത്യേക സ്ഥാനം ഈ ദേവതകൾ കുടികൊള്ളുന്ന ഇടങ്ങളാണ്. ഇതൊരു മരമോ, ശിലയോ ആവാം. ഈ ഇടങ്ങളിൽ ദേവതയെ ഒരു കല്ലിലോ വിളക്കിലോ ആവാഹിച്ച് ആരാധിക്കുന്നത് ആണ് കീഴ്‌വഴക്കം. അതായത്, ഒന്നാം കോട്ടയായ എരുമേലിയിൽ പാലക ദേവതയായ വാപുരനെ ആരാധിക്കുക വേണ്ടിയിരിക്കുന്നു

ശാസ്തൃ പൂജ കല്പമഞ്ജരി എന്ന ഗ്രന്ഥത്തിൽ ഇക്കാര്യമെല്ലാം വിവരിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന പാതയിൽ ആരാധിക്കേണ്ട ദേവതകളെ വ്യക്തമായി തന്നെ ഈ ഗ്രന്ഥം കൽപ്പിച്ചിട്ടുണ്ട്. വാപുരൻ പാലക ദേവതയായി കുടികൊള്ളുന്നത് ഇതിൽ വ്യക്തമായി പറയുന്നുണ്ട്.

ഗണേശാം നൈരുതെ വായൗ

മഞ്ചാമ്പാം ച പ്രപ്യുജയേത്

ഭൈരവൗ ദ്വസിതാ ങ്ക ഞ്ച പൂർവേ

വാമേ ച വാപുരം

ശാസ്തൃ പൂജ കല്പ മഞ്ജരി അധ്യായം 7 ശ്ലോകം 23

കൂടാതെ, ശബരിമല പുരാണമായ ഭൂത നാഥ ഉപാഖ്യാനം മണികണ്ഠന് വാവർ എന്നൊരു മുസ്ലീം സുഹൃത്ത് ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നുമില്ല.

മറിച്ച്,

വാപുര കടു ശബ്ദശ്ച വീരഭദ്രോതി

വീര്യവാൻ

കൂപനേത്രോ കൂപകർണെ

ഘണ്ടാ കർണെ മഹാബലി

ഇത്യാതയശ്ച ഭൂതസ്തെ

വക്ഷാത് ഇതശ്ച തൈ സ:

പ്രാപ്യ പമ്പാ തതാം ശിഖരം

ഭൂതാനാം പതിര വ്യയ:

മണികണ്ഠ സ്വാമിയേ സേവിക്കുന്നതിനായി ഭൂമിയിൽ വന്ന വാപുരനും മറ്റു ഭൂതഗണങ്ങളും പമ്പാ നദിയിലേക്ക് അങ്ങയെ അനുഗമിച്ചു. ഈ വാപുരനേ മണികണ്ഠന്റെ

സഖാവായല്ല സേവകനായാണ് ഉപാഖ്യാനത്തിൽ

വിവരിച്ചിരിക്കുന്നത്.

ഭൂത നാഥ ഉപാഖ്യാനം അധ്യായം 5 ശ്ലോകം 135

[ചിലർ ഭൂതനാഥ ഉപാഖ്യാനത്തിന്റെ കാലഗണനയിൽ ചിലർ സംശയം പ്രകടിപ്പിക്കുകയും അത് 15–16 നൂറ്റാണ്ടുകളിൽ എഴുതിയതാണ് എന്ന് സമർത്ഥിക്കുന്നതായും കാണാം. ഇനി കാലഗണന കൃത്യം അല്ല എന്ന് കരുതിയാൽ പോലും വാവരെന്ന് പേരായ ഒരു മുസ്ലിം സഖാവ് ഈ ഗ്രന്ഥത്തിൽ എവിടേയും ഇല്ല തന്നെ]

ധർമ്മ ശാസ്തൃ പൂജാ കൽപ്പം എന്ന ഉജ്ജ്വല ഗ്രന്ഥം രചിച്ച ശ്രീ ബാലദണ്ഡായുധപാണി സ്വാമിയും ഈ മസ്ജിദിൽ പോകുന്ന പ്രവണതയെ വ്യക്തമായി വിമർശിച്ചിട്ടുണ്ട്. മാത്രമല്ലാ, വാപുരൻ എന്ന ശിവഭൂതമാണ് ആരാധിക്കപ്പെടേണ്ടത് എന്നും ഒരു മുഹമ്മദനു ക്ഷേത്രാരാധനാ സമ്പ്രദായത്തിൽ യാതൊരു സ്ഥാനവും ഇല്ലെന്നും പ്രാമാണീകരിക്കുകയും ചെയ്തിരിക്കുന്നു.

പൗരാണിക കാലവും ചരിത്രവൽകൃത കാലവും തമ്മിൽ വലിയ ദൂരമുണ്ട്. മണികണ്ഠസ്വാമി മഹിഷി എന്ന പൗരാണിക സത്വത്തെ നിഗ്രഹിച്ചതിന് ശേഷമാണ് ശബരിഗിരിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

പ്രാചീന ഗ്രന്ഥങ്ങളും, പാട്ടുകളും, ശീലുകളും, ശ്ലോകങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എല്ലാം തന്നെ എന്ത് ചെയ്യണം ചെയ്യാൻ പാടില്ല എന്ന കാര്യത്തിൽ വളരെ വ്യക്തമായ നടപടിക്രമങ്ങൾ വിവരിക്കുന്നുണ്ട്. ഇന്ന് നമ്മൾ കാണുന്ന പല തെറ്റുകളും തലമുറകളിൽ നിന്നും ഈ വിവരങ്ങൾ കൈമാറിയപ്പോൾ സംഭവിച്ച വീഴ്ച ആവാം അല്ലെങ്കിൽ വ്യക്തമായ അജണ്ടയോട് കൂടെ ആസൂത്രണം ചെയ്തു കെട്ടിച്ചമച്ച കള്ളങ്ങളും ആവാം.

കേരളം പരശുരാമന്റെ ഭൂമിയാണ്; രാമായണ കഥയിലെ പല സംഭവങ്ങൾക്കും സാക്ഷിയായ ഇടം; ശബരിമല ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്ന് പറയുമ്പോൾ ഇത് നടന്ന കാലവും അതിന്റെ പിന്നിലെ കാരണവും നാം പരിശോധിക്കേണ്ടത് ആവശ്യമാണ്. അടുത്ത കാലത്തിൽ കടന്നു കൂടിയ കീഴ്‌വഴക്കങ്ങൾ ധാർമ്മിക ആചാരങ്ങൾക്കും പൗരാണിക അനുഷ്ഠാനങ്ങൾക്കും വിരുദ്ധം ആയിട്ടും അവയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന പ്രവണത ശരിയാണോ എന്ന് നാം വീണ്ടുവിചാരം ചെയ്യേണ്ടി ഇരിക്കുന്നു.

കടുത്ത വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം അയ്യനെ ദർശിക്കുവാൻ വേണ്ടി മല ചവിട്ടുന്ന ഓരോ അയ്യപ്പഭക്തരും ആചാരങ്ങൾക്ക് അനുസൃതമായി, അറിവില്ലായ്മ കൊണ്ട് പോലും യാതൊരു കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ, ശ്രദ്ധയോടെ വേണം മല കയറാൻ. ഇത്തരം അനാവശ്യ വ്യതിചലനങ്ങളിൽ വീഴാതെ ധാർമ്മിക ആചാരങ്ങൾക്കനുസൃതമായി കൃത്യമായ വ്രതാനുഷ്ഠാനത്തോടെ അയ്യനിൽ മനമർപ്പിച്ച് മല ചവിട്ടുന്ന ഏതൊരു ഭക്തനുമേലും തീർച്ചയായും ഭഗവാന്റെ കാരുണ്യ കടാക്ഷവർഷം ചൊരിയുമെന്നതിൽ തർക്കമില്ല..

സ്നേഹപൂർവ്വം “ശാസ്താ അരവിന്ദ്” എന്ന് വിളിക്കപ്പെടുന്ന ശ്രീ അരവിന്ദ് സുബ്രഹ്മണ്യം, ശബരിമലയിൽ പൈംഗുനി ഉത്രം ആഘോഷം ആരംഭിക്കുന്നതിന് കാരണമായ ശ്രീ സി വി ശ്രീനിവാസ അയ്യരുടെ (ചാമി അണ്ണൻ) പ്രപൗത്രൻ ആണ്. — ആയതിനാൽ ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ അടുപ്പം ശബരിമല ക്ഷേത്ര വുമായി പുലർത്തുന്ന കുടുംബത്തിലെ അംഗം. കഴിഞ്ഞ 24 വർഷങ്ങളായി ശാസ്താ ആരാധനയിൽ തന്റെ ഗവേഷണം നടത്തുന്ന അദ്ദേഹം സ്വാമിയേ സംബന്ധിക്കുന്ന പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 500 നുമേൽ പേജുകൾ ഉള്ള ശ്രീ മഹാ ശാസ്താ വിജയം (ശാസ്താവിനെ കുറിച്ചുള്ള ബൃഹത് പുരാണ സമുച്ചയം) അദ്ദേഹത്തിൻറെ പ്രമാദ രചനയാണ്. വിദ്യാഭ്യാസം, ധർമ്മം, മതം, ഭാരത സംസ്കാരം, പുരാണങ്ങൾ, ദേവി ആരാധന എന്നീ മേഖലകളിലും അനേകം ഗവേഷണ പ്രബന്ധങ്ങളും, ഗ്രന്ഥങ്ങളും രചിക്കുകയും പ്രഭാഷണങ്ങൾ നൽകിവരികയും ചെയ്യുന്നു.

(Note: The English version of the article authored by Aravind Subramanyam can be found here)

Anjali George

Anjali George is a writer, scholar and preservationist. She is extremely passionate about safeguarding Indic and indigenous cultures. Founding member of People For Dharma, Indic Collective and Shakatitva Foundation, she serves as a board member of Frankfurt City’s Council of Religions. She is also one of the pioneers of the ‘Ready To Wait’ movement, launched in opposition to a politically motivated attack on the tradition of the Sabarimala temple. Apart from her interest in philanthropic and cultural pursuit, she is an accomplished artist and strategist.

0 Reviews

Related post

Leave a Reply

Your email address will not be published. Required fields are marked *